സോളാർ കേസിലെ ക്ലീൻ ചിറ്റ്: ഹർജി നൽകാനൊരുങ്ങി പരാതിക്കാരി

  • 28/12/2022

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കില്ലെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് മാറ്റി പരാതിക്കാരി.


രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉച്ചയ്ക്ക് ശേഷം, ഉമ്മന്‍ ചാണ്ടിക്ക് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹര്‍ജി നല്‍കുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി.

അബ്ദുള്ളകുട്ടിയെ വെള്ള പൂശാന്‍ ആണ് ബാക്കി ഉള്ളവര്‍ക്കും സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.


Related News