നയപ്രഖ്യാപനം ഒഴിവാക്കും; ജനുവരി 23 മുതല്‍ പുനരാരംഭിക്കാന്‍ ധാരണ

  • 28/12/2022

തിരുവനന്തപുരം: സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍ പുനരാരംഭിക്കാന്‍ ധാരണ. ജനുവരി 24നോ 25നോ ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന. സാധാരണ വെള്ളിയാഴ്ചകളിലാണു ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാല്‍, ഇത്തവണ പതിവു തെറ്റിയേക്കും. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് അവധിയാണ്.


മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ പതാക ഉയര്‍ത്താനായി പോകും. 27നു വെള്ളിയാഴ്ച മന്ത്രിമാര്‍ക്കു തിരിച്ചു തിരുവനന്തപുരത്തെത്താന്‍ കഴിയാത്തതിനാല്‍ അന്ന് അവധി നല്‍കാനാണു ധാരണ. ജനുവരി 30 മുതല്‍ മൂന്നു ദിവസത്തെ പൊതുചര്‍ച്ച പൂര്‍ത്തിയാക്കി താത്കാലികമായി പിരിഞ്ഞ ശേഷം ഫെബ്രുവരി അവസാനം വീണ്ടും ചേര്‍ന്ന് മാര്‍ച്ച്‌ 31നകം സന്പൂര്‍ണ ബജറ്റ് പാസാക്കാനാണു സര്‍ക്കാര്‍ തീരുമാനം.

ഡിസംബര്‍ ആറു മുതല്‍ 13 വരെ ചേര്‍ന്ന നിയമസഭയുടെ ഏഴാം സമ്മേളനത്തിന്‍റെ തുടര്‍ച്ചയായിട്ടാണു ജനുവരിയിലെ സമ്മേളനം.

Related News