സമവായം; കത്ത് വിവാദത്തില്‍ സമരം തീര്‍ക്കാന്‍ ധാരണയുമായി പ്രതിപക്ഷം

  • 30/12/2022

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷം നടത്തി വരുന്ന സമരം തീര്‍ക്കാന്‍ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കള്‍ നടത്തിയ സമവായ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.


അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി ആര്‍ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡിആര്‍ അനില്‍ സമ്മതിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ ഉയര്‍ന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും.

ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച്‌ നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരെയായിരുന്നു സമരമെന്ന് പാലോട് രവി പറഞ്ഞു. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.

Related News