പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വർഷം തടവും പിഴയും

  • 30/12/2022

മഞ്ചേരി: മലപ്പുറത്ത് പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 80 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി താണിപ്പാറ സ്വദേശി കതകഞ്ചേരി വീട്ടിൽ നൗഫൽ എന്ന മുന്നയെയാണ് (38) മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്. 

2021 ഏപ്രിൽ 19 മുതൽ ജൂൺ 10 വരെ കുട്ടിയുടെ വീട്ടിലും നിർമാണം നടക്കുന്ന ബന്ധുവിന്റെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ  പല തവണ പീഡിപ്പിച്ചതിന് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും, ലൈംഗികാതിക്രമത്തിനിടെ കുട്ടിയെ പരിക്കേൽപ്പിച്ചതിന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും, 12 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. 

ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക മുഴുവനായും കുട്ടിക്ക് നൽകണം. ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുഖേന കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.  

Related News