പുതുവത്സര ആഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

  • 31/12/2022

വര്‍ക്കല: പുതുവത്സര ആഘോഷത്തിനായി തിരുവനന്തപുരം വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവ് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. 33 വയസുള്ള അരൂപ് ഡെ എന്ന യുവാവ് ആണ് മരിച്ചത്. 

ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് അരൂപ് വര്‍ക്കലയിൽ എത്തിയത്. ഓടയം ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ കരയ്ക്കെത്തിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

അതേസമയം ക്രിസ്മസ് ദിനത്തില്‍ വൈകീട്ടോടെ പുത്തൻതോപ്പിലും അഞ്ച് തെങ്ങിലുമായി മൂന്ന് യുവാക്കളെ കടലില്‍ കാണാതായിരുന്നു. ആഘോഷത്തിനായി എത്തി കടലില്‍ ഇറങ്ങിയവര്‍ തിരയില്‍പ്പെടുകയായിരുന്നു.  

Related News