കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തി; ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

  • 31/12/2022

ഇടുക്കി: ഇടുക്കിയില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കുളപ്പാറച്ചാല്‍ കാഞ്ഞിരത്തുംമൂട്ടില്‍ സിജു ക്ലീറ്റസി(24)നെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 

കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ബി ഡിവിഷന്‍ വിലക്ക് ഭാഗത്ത് യുവതി വാടകയ്ക്കുതാമസിക്കുന്ന വീട്ടില്‍ വെച്ചാണ് സംഭവം. സംഭവ സമയം യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയപ്പോഴാണ് പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്ന് രാജാക്കാട് എസ്.ഐ. അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News