ദേവാലയത്തില്‍ വെടിക്കെട്ടിനിടെ അപകടം; നാലുപേര്‍ക്ക് പരിക്ക്

  • 31/12/2022

കാസര്‍കോട്: കാസര്‍കോട് പാലാവയല്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍ വെടിക്കെട്ടിനിടെ അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. രാത്രി 9.30ഓടെയാണ് സംഭവം ഉണ്ടായത്. വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 

ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കൈകൾക്കും കാലിനും പരുക്കേറ്റ നാലുപേരെ അടുത്തുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ചിലർക്കും അപകടത്തിൽ നിസാരമായി പരുക്കേറ്റിട്ടുണ്ട്.

Related News