സിപിഎമ്മിൻറെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ, നേതാക്കൾ വീടുകളിലേക്ക് എത്തും

  • 31/12/2022

തിരുവനന്തപുരം: സിപിഎമ്മിൻറെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. സർക്കാരിൻറെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉൾപ്പടെയുള്ള നേതാക്കൾ ഇന്ന് മുതൽ 21 വരെ ഗൃഹസന്ദർശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കും. 

സംസ്ഥാന സർക്കാരിൻറെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദർശനം. ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസർക്കാർ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദർശനം. സർക്കാരിനെ കുറിച്ച് ജനങ്ങൾക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കൾ കേൾക്കും.

Related News