ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു്

  • 31/12/2022

ഇടുക്കി അടിമാടി മുനിയറയിൽ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാൽപതോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജണൽ കോളജിൽ നിന്ന് പുറപ്പെട്ട വിദ്യാർത്ഥികളുടെ ബസാണ് മറിഞ്ഞത്. 

വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമാണോയെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

Related News