സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം; ഗവർണറുടെ നിലപാട് നിർണായകം

  • 31/12/2022

സജി ചെറിയാന്റെ മന്ത്രിസഭാ പുന പ്രവേശനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിർണായകം. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവൻ പച്ചക്കൊടി കാട്ടുക. പ്രതിപക്ഷവും ബിജെപിയും ഉയർത്തുന്ന ശക്തമായ പ്രതിഷേധം അവഗണിച്ച് മുന്നോട്ട് പോകുന്ന സിപിഐഎമ്മിന് ഗവർണറുടെ തീരുമാനം നിർണായകമാണ്. ഗവർണർ നാളെ കേരളത്തിൽ തിരിച്ചെത്തിയിട്ടാകും സജിചെറിയന്റെ സത്യപ്രതിജ്ഞയിൽ തീരുമാനമെടുക്കുക. 

അതേസമയം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ്ങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിയമതടസ്സമുണ്ടോ എന്നാണ് പരിശോധിക്കുക.

കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സെക്രട്ടറിയറ്റ് യോഗത്തിലാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവർണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരികവകുപ്പുകൾ തന്നെ നൽകാനായിരുന്നു.ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിലായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്.

Related News