നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

  • 01/01/2023

കല്‍പ്പറ്റ: വയനാട്ടില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി സ്ഥിരം വടുവഞ്ചാല്‍ കല്ലേരി തെക്കിനേടത്ത് ജിതിന്‍ ജോസഫ് (33)നെയാണ് ജയിലിലടച്ചത്.


ജില്ലയില്‍ അമ്ബലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ പൊലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലും, തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലീസ് സ്റ്റേഷനിലും രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ മോഷണം, ദേഹോപദ്രവം, പോക്‌സോ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് ജിതിന്‍ ജോസഫ്.

അമ്ബലവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റൌഡി ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ആണ് ഉത്തരവിറക്കിയത്. അമ്ബലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ''ഓപ്പറേഷന്‍ കാവല്‍''ന്റെ ഭാഗമായി ജില്ലയില്‍ മുമ്ബും അറസ്റ്റ് നടന്നിട്ടുണ്ട്.

Related News