വീണ്ടും തരൂർ കോട്ടയത്തേക്ക്; മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

  • 01/01/2023

ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് നടക്കും. രാവിലെ പത്തരയക്ക് ശശി തരൂർ എം.പി സമ്മേളനം  ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂർ കോട്ടയം ജില്ലയിൽ എത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ കാഞ്ഞിരപ്പള്ളി,പാല ബിഷപ്പുമാരുമായി  അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തു. വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എൻ.എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ചതിന്  പിന്നിൽ വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.

Related News