മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ്‌, 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു

  • 01/01/2023



മലപ്പുറം ജില്ലാ അസോസിയേഷൻ 2023 വർഷത്തെ കലണ്ടർ ഫഹഹീൽ Medx ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ Medx ചെയർമാൻ & മാനേജിങ് ഡയറക്ക്റ്റർ ശ്രീ വി. പി. മുഹമ്മദലി പ്രകാശം ചെയ്തു.

അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോൺ ദേവസ്സ്യയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ MAK ജനറൽ സെക്രട്ടറി ശ്രീ നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ചു സംസാരിച്ചു.

കുവൈറ്റ് മണ്ണിൽ മലപ്പുറത്തിന്റെ മുഖചായയായി നിലകൊള്ളുന്ന MAK നു എല്ലാ ഭാവുകങ്ങളും നേരുന്നതായി ഉത്ഘാടന പ്രസംഗത്തിൽ MEDX ചെയർമാൻ ശ്രീ വി. പി.മുഹമ്മദലി രേഖപ്പെടുത്തി.

സെക്രട്ടറി അനീഷ് കരാട്ട്,ജോയിന്റ് ട്രഷറർ ഇല്യാസ് പാഴൂർ, MAK വനിതാവേദി ചെർപേഴ്സൺ ശ്രീമതി സലീന റിയാസ്, സെക്രട്ടറി അനു അഭിലാഷ്, എന്നിവരും മറ്റു അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി.

Related News