സംസ്ഥാന സ്കൂൾ കലോത്സവം: 'പന്തിപ്പാട്ട്' പ്രകാശനം ചെയ്തു

  • 02/01/2023

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവ ഭക്ഷണ കമ്മിറ്റിക്ക് വേണ്ടി ടീച്ചേഴ്സ് തിയേറ്റര്‍@കാലിക്കറ്റ് ഒരുക്കിയ ഗാനം പെന്‍ഡ്രൈവ് പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഭക്ഷണപ്പുര പ്രവര്‍ത്തനോദ്ഘാടനച്ചടങ്ങില്‍ ഭക്ഷണപന്തല്‍ ഒരുങ്ങിയ ക്രിസ്ത്യന്‍ കോളേജിലായിരുന്നു പ്രകാശനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സ്വീകരിച്ചു.


ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നാടക പ്രവര്‍ത്തകരായ ടീച്ചേഴ്സിന്‍റെ കൂട്ടായ്മയാണ് ടീച്ചേഴ്സ് തിയേറ്റര്‍. ടീച്ചേഴ്സ് തിയേറ്റര്‍ @ കാലിക്കറ്റ് കോഡിനേറ്റര്‍ മിത്തു തിമോത്തി ആശയവും സംഘാടനവും നടത്തിയ പന്തിപ്പാട്ട് രചിച്ചത് ശിവദാസ് പൊയില്‍ക്കാവും സംഗീതം നല്‍കിയത് സന്തോഷ് നിസ്വാര്‍ത്ഥയുമാണ്.

സജിത്ത് ക്യാമറയും മന്‍സൂര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കളര്‍ ബോക്സ് തിയറ്റര്‍ അംഗങ്ങളും നടക്കാവ് ഗവ. ഗേള്‍സ് ബട്ടര്‍ഫ്ലൈ തീയേറ്റര്‍ ഗ്രൂപ്പ് അംഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ ബിജു, നിരഞ്ജന ശശി, അമൃതവര്‍ഷിണി, ഇന്‍സാഫ് അബ്ദുല്‍ ഹമീദ് എന്നിവരാണ് പാടിയിരിക്കുന്നത്.

Related News