ട്രാക്ക് "ക്യാപിറ്റൽ ഫെസ്റ്റ് - 2023" സ്വാഗതസംഘം രൂപവത്കരിച്ചു

  • 03/01/2023

 

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക് ) 7-ാം വാർഷികാഘോഷം  "ക്യാപിറ്റൽ ഫെസ്റ്റ് - 2023" മാർച്ച് 10 ന് വൈകിട്ട് 3 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 
ഇതുമായി ബന്ധപ്പെട്ട് അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാമിന്റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്വാഗതസംഘം രൂപവത്കരിച്ചു. 
ട്രാക്ക് ചെയർമാൻ പി.ജി.ബിനു പ്രോഗ്രാമിന് കുറിച്ച് വിശദീകരിച്ചു. 
ഭാരവാഹികൾ: ആർ.രാധാകൃഷ്ണൻ(ജനറൽ കൺവീനർ),പ്രദീപ് മോഹനൻ നായർ(കൺവീനർ),പ്രിയ രാജ്,സരിത ഹരിപ്രസാദ്(ആർട്സ്),കെ.ആർ.ബൈജു(ഗസ്റ്റ് കോർഡിനേറ്റർ),
മോഹനകുമാർ(ഫൈനാൻസ്),
ലിജോയ് ജോളി(റാഫിൾ),ഹരിപ്രസാദ്, രാജേഷ് നായർ (പരസ്യം),ഷൈനി റോബർട്ട്,വിജിത്ത് കുമാർ (റിസപ്ഷൻ),രതീഷ് വർക്കല,കൃഷ്ണ രാജ് (ലൈറ്റ് & സൗണ്ട്),സജി ലോറൻസ്, സുകുമാരൻ കുമാർ(ട്രാൻസ്പോർട്ടേഷൻ),ശ്രീരാഗം സുരേഷ് (സ്റ്റേജ് അലങ്കാരം),മണികണ്ഠൻ,സുരേഷ് കുമാർ(വോളണ്റ്റിയർ) എന്നിവരെ തിരഞ്ഞെടുത്തു. 
ജനറൽ സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു

Related News