61മത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി; മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്തു

  • 03/01/2023

കോഴിക്കോട്: 61മത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയില്‍ കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്തു.


മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോല്‍സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യ വിമര്‍ശനത്തിന്‍റേയും നവീകരണത്തിന്‍റേയും ചാലു കീറാനായി വിദ്യാര്‍ഥികള്‍ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക ഉല്‍സവം.വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം.പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളര്‍ത്തിയെടുക്കണം.

രക്ഷിതാക്കള്‍ അനാവശ്യ മല്‍സര പ്രവണത കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ട്.എല്ലാ കുട്ടികളുടെയും വിജയത്തില്‍ സന്തോഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോല്‍സവങ്ങള്‍ സഹായിക്കുന്നു.കൊവിഡ് മുന്‍കരുതലുകള്‍ തുടരണം.അതിതീവ്ര വ്യാപനശേഷിയാണ് ഇപ്പോഴത്തെ കൊവിഡിന് മുമ്ബ് സ്വീകരിച്ച ശീലങ്ങള്‍ ഇനിയും ആവര്‍ത്തിക്കണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

Related News