മടങ്ങിവരവില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാന്‍

  • 04/01/2023

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാന്‍. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികള്‍ ഉണ്ട്. ഇവ പൂര്‍ത്തിയാക്കും. മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയ മുന്‍പ് താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തീവ്രയജ്ഞം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് തുടരും. തീരദേശ മേഖലയിലെ സങ്കീര്‍ണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരും. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കണം. തുടങ്ങി വച്ചതെല്ലാം പൂര്‍ത്തിയാക്കും. മുമ്ബ് വകുപ്പുകളില്‍ നടത്തിയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.

മാധ്യമങ്ങള്‍ നല്ല രീതിയില്‍ രാജിവെച്ച ശേഷം തന്നെ നന്നായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ നേട്ടങ്ങളും കോട്ടങ്ങളും മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തിരിച്ചു വരാന്‍ സഹായിച്ച മുഖ്യമന്ത്രി, ഗവര്‍ണര്‍, ചെങ്ങനൂരിലെ ജനങ്ങള്‍ എന്നിവര്‍ക്ക് നന്ദി. ഗവര്‍ണറോട് ആദരവും സ്നേഹവുമാണ് തനിക്കുള്ളത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. ഗവര്‍ണര്‍ സീനിയര്‍ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

Related News