സംസ്ഥാന ബിജെപിയിൽ പുനഃസംഘടന: അധ്യക്ഷനായി കെ സുരേന്ദ്രൻ തന്നെ തുടരാനാൻ സാധ്യത

  • 04/01/2023

സംസ്ഥാന ബിജെപിയിൽ ഉടൻ പുനസംഘടനയുണ്ടാകുമെന്ന് സൂചന. അധ്യക്ഷനായി കെ സുരേന്ദ്രൻ തന്നെ തുടരാനാണ് സാധ്യത. ബൂത്ത് മുതൽ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളിൽ അഴിച്ചുപണി ഉണ്ടായേക്കും. ബോധപൂർവം അവഗണിച്ചവരെ അടക്കം ഉൾപ്പെടുത്തും. പ്രകാശ് ജാവദേക്കർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി. 

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പുനസംഘടന എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപി അഞ്ച് സീറ്റുകൾ നേടുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. 2019ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന് കേരളത്തിലുള്ളവർ ധരിച്ചതിനാലാണ് ആ വർഷം ബിജെപിക്ക് സീറ്റ് ലഭിക്കാതിരുന്നതെന്നും ഇപ്പോൾ സ്ഥിതി മാറിയെന്നുമാണ് പ്രകാശ് ജാവദേക്കറുടെ വിലയിരുത്തൽ.

സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയതിനെതിരെ പ്രകാശ് ജാവദേക്കർ ഇന്നലെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു മന്ത്രി ഭരണഘടനയെ അവഹേളിക്കുന്നത് അപൂർവസംഭവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related News