മന്ത്രവാദത്തിന്‍റെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ

  • 06/01/2023

മലപ്പുറം: മന്ത്രവാദത്തിന്‍റെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്ബര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.


രണ്ട് ദിവസം മുമ്ബാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.

Related News