മകളുടെ കിടപ്പുമുറിയില്‍ ആൺസുഹൃത്ത്; ചോദ്യംചെയ്ത മാതാപിതാക്കള്‍ക്കെതിരേ പോലീസില്‍ പരാതിയുമായി മകള്‍

  • 07/01/2023

കാക്കനാട്: പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയില്‍ രാത്രിയില്‍ ആണ്‍സുഹൃത്തിനെ കണ്ടത് ചോദ്യംചെയ്ത മാതാപിതാക്കള്‍ക്കെതിരേ പോലീസില്‍ പരാതിയുമായി മകള്‍. തമ്മനം സ്വദേശിനിയായ എല്‍എല്‍ബി വിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിയുടെ മുറിയില്‍ രാത്രി ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മാതാപിതാക്കള്‍ കട്ടിലിനടിയില്‍ ആണ്‍സുഹൃത്തിനെ കണ്ടത്.


മാതാപിതാക്കള്‍ ഇതു ചോദ്യം ചെയ്തതോടെ, തന്നെ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പാലാരിവട്ടം സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ചു.

തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോള്‍ രാത്രി മകള്‍ താമസിക്കുന്ന മുകള്‍നിലയിലെ മുറിയുടെ കട്ടിലിനടിയില്‍നിന്ന് ആണ്‍ സുഹൃത്തിനെ കണ്ടതിനെ തുടര്‍ന്ന് മകളെ ശകാരിക്കുകയും അടിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു.

താന്‍ മാതാപിതാക്കള്‍ക്കൊപ്പം ഇനി പോകാന്‍ തയാറല്ലന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെണ്‍കുട്ടി പറഞ്ഞു. 18 വയസു മാത്രമുള്ള ഇരുവരോടും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി പെണ്‍കുട്ടിയെ കാക്കനാട് സര്‍ക്കാര്‍ അഗതിമന്ദിരമായ സഖിയിലേക്കു മാറ്റി.

Related News