കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (KTA) കുവൈറ്റ്, ധാർമിക് ചികിത്സ ധനസഹായം കൈമാറി

  • 07/01/2023

കുവൈറ്റ് സിറ്റി : High-risk B-Acute Lympoblastic Leukemia (ALL) ഇനത്തിൽപ്പെട്ട രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന നടേരി കാവുംവട്ടം സ്വദേശി ബാബുവിന്റെ നാലര വയസ്സുകാരനായ മകൻ ധാർമിക്കിന് വേണ്ടി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ - കുവൈറ്റ് സമാഹരിച്ച ചികിത്സ സഹായധനം ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ ചികിത്സ സഹായ കമ്മിറ്റി വർക്കിങ് ചെയർമാനും കൊയിലാണ്ടി നഗരസഭാ കൗൺസിലറുമായ ഫാസിൽ നടേരിക്ക് കൈമാറി. KTA ചാരിറ്റി കൺവീനർ മൻസൂർ മുണ്ടോത്ത്‌, എക്സിക്യൂട്ടീവ് അംഗം നജീബ് മണമൽ, മുതിർന്ന അംഗം കോയ നടേരി ചികിത്സ സഹായ കമ്മിറ്റി കൺവീനർ ആർ.കെ അനിൽ കുമാർ, പ്രമോദ് കാവുംവട്ടം, കരുണൻ അരയടത്ത് എന്നിവർ പങ്കെടുത്തു.

Related News