ഭക്ഷ്യ വിഷബാധ: തട്ടുകടകളിലേക്കുള്‍പ്പടെ പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിർദേശം

  • 08/01/2023

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. തട്ടുകടകളിലേക്കുള്‍പ്പടെ പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.


ഇന്നലെ 440 കടകളിലാണ് പരിശോധന നടന്നത്. 16 കടകള്‍ അടപ്പിച്ചു.അഞ്ച് ദിവസത്തെ പരിശോധനയില്‍ 165 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് നോട്ടീസ് നല്‍കി. ഇനി ലൈസന്‍സ് ഇല്ലാതെ പൂട്ടുന്ന കടകള്‍ തുറക്കുന്നത് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയോടെ മാത്രമായിരിക്കണം എന്ന്‌ ആരോഗ്യമന്ത്രിയുടെ നേതൃത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ മേയില്‍ ഷവര്‍മ കഴിച്ച്‌ കാസര്‍കോട്ട് കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധനയുണ്ടായിരുന്നെങ്കിലും ഇത് മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞയാഴ്ച കോട്ടയത്ത് ഷവര്‍മ കഴിച്ച്‌ നഴ്‌സ് മരിച്ചതില്‍ പിന്നെയാണ് പരിശോധന പുനരാരംഭിച്ചത്. ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍ വെറും പ്രഹസനമാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് കൃത്യനിര്‍വഹണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദം.

Related News