ലഹരിയെന്ന ഭീഷണിക്കെതിരായ വലിയ പോംവഴി വായന; അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

  • 09/01/2023

തിരുവനന്തപുരം: ഇന്ന് നേരിടുന്ന ലഹരിയെന്ന ഭീഷണിക്കെതിരായ വലിയ പോംവഴി വായനയെന്ന ലഹരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യങ്ങളിലാണ് പുതിയ തലമുറ കൂടുതല്‍ മുഴുകുന്നത്. ദൃശ്യങ്ങള്‍ വേണ്ടെന്നല്ല, വായനയും വേണം.


ഇ-വായന വേണം, അതേ സമയം അച്ചടിച്ച പുസ്തകങ്ങളും പ്രോത്സാഹിപിക്കും. വായന സംഘങ്ങള്‍ നശിക്കുന്നത് അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യം വെള്ളം കടക്കാത്ത അറയൊന്നുമല്ല, അതുകൊണ്ടാണ് സാഹിത്യക്കാരന്‍മാര്‍ സഭയില്‍ എത്തിയത്. സാഹിത്യവും രാഷ്ട്രീയവും തമ്മില്‍ ദൃഢബന്ധമാള്ളുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ടി പത്മനാഭന് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. തന്റെ കാലഘട്ടത്തില്‍ സാഹിത്യം എഴുതിയ പലരും ലഹരിയെ പ്രോത്സാഹിപ്പിച്ചവരാണ്. താന്‍ അവരെ വിമര്‍ശിച്ചിട്ടുള്ളവനാണ്. ഖദറിട്ട തന്നെ പഴഞ്ചനെന്ന് പറഞ്ഞു.
അതുകൊണ്ട് തനിക്ക് എന്നും വിമര്‍ശിക്കാന്‍ കഴിയുമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് ടി പത്മനാഭന്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Related News