വഴിയിൽ നിന്ന് കിട്ടിയ മദ്യത്തിൽ കീടനാശിനിയുടെ അംശം: ഒരാൾ മദ്യപിച്ചിരുന്നില്ല; സംഭവത്തിൽ വഴിത്തിരിവ്

  • 09/01/2023

ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തില്‍ മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.


വഴിയില്‍ കിടന്നുകിട്ടിയ മദ്യം സുധീഷ് മധ്യപിച്ചിരുന്നില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചികിത്സയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷിനെ കസ്റ്റഡിയിലെടുത്തത്.

മദ്യം വഴിയരികില്‍വെച്ച്‌ കിട്ടിയത് തന്നെയാണെന്നാണ് സുധീഷ് അവകാശപ്പെടുന്നത്. വഴിയരികില്‍ നിന്ന് ലഭിച്ച മദ്യം മറ്റ് പാത്രങ്ങളില്‍ ഒഴിച്ചിരിക്കാമെന്നും ഇതില്‍ കീടനാശിനി കലര്‍ന്നതാവാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

അസ്വാസ്ഥ്യമുണ്ടായ മൂന്ന് പേര്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ കുഞ്ഞുമോന്റെ ആര്യോഗ്യനിലഗുരുതരമാണ്.

Related News