കലോത്സവത്തിലെ സ്വാഗത ഗാന വിവാദം; മാതയ്ക്ക് ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

  • 10/01/2023

തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്ബ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരിശോധിച്ചിരുന്നു. എന്നാല്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും ശിവന്‍ കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.


'എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുവാനും ഇനി വരാന്‍ പോകുന്ന മേളകളില്‍ ഈ പ്രോഗ്രാം ചെയ്തവരെ കലാമേളകളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

കലോത്സവ വേദികളില്‍ നിന്ന് വിലക്കിയതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാതാ ഡയറക്ടര്‍ കനകദാസ് പറഞ്ഞു. ആരെ ക്ഷണിക്കണമെന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. കലോത്സവങ്ങളില്‍ മാത്രം പരിപാടി നടത്തി ജീവിക്കുന്നവരല്ല ഞങ്ങള്‍. ഭാരതം മുഴുവന്‍ പ്രോഗ്രാം ചെയ്യുന്നവരാണ്. വിദ്യാഭ്യാസമന്ത്രിയുടെ ആഗ്രഹമായിരിക്കാം അതെന്നും അദ്ദേഹം പറഞ്ഞു.

Related News