സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്ബിന് പകരം റാഗി വിതരണം നടത്താൻ സർക്കാർ

  • 11/01/2023

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്ബിന് പകരം റാഗി വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കര്‍ണാടകയിലെ എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് എത്തിച്ച്‌ ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.


ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കടയിലൂടെ റാഗി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. അരിയും ഗോതമ്ബും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കും.

ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ റേഷന്‍ കടകള്‍ വഴി റാഗി വിതരണം ചെയ്യും. ഗോതമ്ബ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കില്‍ തന്നെയായിരിക്കും റാഗിയും സംസ്ഥാനത്തിന് കേന്ദ്രം നല്‍കുക

Related News