നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയിൽ

  • 11/01/2023

കൊച്ചി: തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയിലാകുമ്ബോള്‍ സന്യാസി വേഷത്തിലെന്ന് പൊലീസ്. പെരുമ്ബാവൂര്‍ സ്വദേശി ഒരുക്കിയ ഒളിയിടത്തില്‍ ആരും തിരിച്ചറിയാതിരിക്കാന്‍ സന്യാസി വേഷത്തില്‍ കഴിയുമ്ബോഴാണ് പ്രവീണ്‍ റാണ പിടിയിലായതെന്നും പൊലീസ് പറയുന്നു.


കേസില്‍ പൊലീസിനെ വെട്ടിച്ച്‌ ഈ മാസം ആറിന് കലൂരിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിട്ട പ്രവീണ്‍ റാണയെ കോയമ്ബത്തൂരിലെ പൊള്ളാച്ചിയില്‍ നിന്നാണ് പിടികൂടിയത്. ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍ ഒളിവില്‍ കഴിയുമ്ബോഴാണ് പിടിയിലായതെന്നും പൊലീസ് പറയുന്നു. അതിഥി തൊഴിലാളിയുടെ ഫോണ്‍ ഉപയോഗിച്ച്‌ വീട്ടുകാരെ വിളിച്ചതാണ് വഴിത്തിരിവായത്. ബലംപ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

ഈ മാസം ആറിന് പ്രവീണ്‍ റാണ എവിടെ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടാനായി പോലീസ് സംഘം കലൂരിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ ഫ്‌ളാറ്റില്‍ നിന്ന് കടന്നുകളയുകയായിരുന്നു. പ്രവീണ്‍ റാണയുടെ കൂട്ടാളിയെ ഇന്നലെ പിടികൂടിയിരുന്നു. തുടര്‍ന്ന് വിപുലമായ നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ റാണ കോയമ്ബത്തൂരില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

Related News