റൺവേ ബലപ്പെടുത്തൽ: കോഴിക്കോട് വിമാനത്താവളത്തിൽ ആറുമാസക്കാലത്തേക്ക് സർവീസുകൾക്ക് നിയന്ത്രണം

  • 12/01/2023

 



കോഴിക്കോട് വിമാനത്താവളത്തിൽ ആറുമാസക്കാലത്തേക്ക് പകൽ സമയങ്ങളിലെ വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ 10 മുതൽ 6 വരെ റൺവേ അടച്ചിടും. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക.

പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കും. സർവീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയരക്ടർ അറിയിച്ചു. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിൽ റൺവേ റീകാർപ്പറ്റിങ് ജോലി നടത്തണമെന്നത് നിർബന്ധമാണ്.

Related News