അട്ടപ്പാടി മധു വധക്കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി, 24 പേര്‍ കുറ്മാറി

  • 12/01/2023

പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ആകെയുള്ള 127 സാക്ഷികളില്‍ 24 പേര്‍ കുറ്മാറി. 24 പേരെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. രണ്ട് പേര്‍ മരിച്ചു. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കുറ്റപത്രത്തോടൊപ്പം 122 സാക്ഷികളുടെ ലിസ്റ്റാണ് നല്‍കിയിരുന്നത്. ഇതിനു പുറമേ അഞ്ച് സാക്ഷികളെ കൂടി ഉള്‍ പ്പെടുത്തുകയായിരുന്നു.


മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയാറാക്കിയ മണ്ണാര്‍ക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മുന്‍ മജിസ്ട്രേറ്റ്, മധുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് പുതുതായി നല്‍കിയ അട്ടപ്പാടി തഹസില്‍ദാര്‍, പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഇടയാക്കിയ ഫോണ്‍കോളുകള്‍ വിളിക്കാന്‍ ഉപയോഗിച്ച മൂന്ന് ഫോണ്‍ കമ്ബനികളുടെ നോഡല്‍ ഓഫിസര്‍മാര്‍ എന്നിവരെയാണ് പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സാക്ഷി വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി പ്രതികളെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. പ്രതിഭാഗത്തിന് പുതിയ തെളിവുകളും സാക്ഷികളെയും ഹാജരാക്കാനുണ്ടെങ്കില്‍ അവസരം നല്‍കും. തുടര്‍ന്നാണ് ക്രോസ് വിസ്താരം നടക്കുക. ഏപ്രിലിലോടെ വിധിപറയാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രോസിക്യൂഷന് ശുഭ പ്രതീക്ഷയാണുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു.

Related News