മുഖ്യമന്ത്രിമാരെ തട്ടി നടക്കാൻ സാധിക്കുന്നില്ല ; ഷാഫി പറമ്പിൽ എം.എൽ.എ

  • 12/01/2023


മുഖ്യമന്ത്രിമാരെ തട്ടി നടക്കാൻ സാധിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. നിർവാഹക സമിതിയിലാണ് ശശി തരൂരിനെതിരെ  എം.എൽ.എ വിമർശനമുന്നയിച്ചത്. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു. സമുദായ നേതാക്കളെ കാണുന്നു. ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് എം.എൽ.എ ചോ‍‍ദിച്ചു.

നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടിൽ പ്രവർത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കുകയും ശാസിക്കുകയും വേണമെന്നും നിർവാഹക സമിതിയിൽ ഷാഫി പറമ്പിൽ ആഞ്ഞടിച്ചു. 

അതേസമയം സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണെന്നും ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത് സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ യോഗത്തിൽ ചോദ്യമുന്നയിച്ചു. ആരും സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവിൽ വിമർശനമുയർന്നു. 

എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച ഇപ്പോൾ ആവശ്യമില്ലെന്നാണ്  കോൺഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്റണിയുടെ പക്ഷം.  പാർട്ടിയിൽ ഏക സ്വരവും ഏക പ്രവർത്തന ശൈലിയുമാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു. 

Related News