കോളജിലെ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ; ആറ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

  • 13/01/2023

തൃശൂര്‍: കോളജിലെ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ആറ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. പെരുമ്ബിലാവ് അന്‍സാര്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.


ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ പെരുമ്ബിലാവിലെ അന്‍സാര്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നുള്ള കാറ്ററിങ് യൂണിറ്റാണ് കോളേജിലെ പരിപാടിക്കാവശ്യമായ ഭക്ഷണം എത്തിച്ചതെന്നാണ് വിവരം.

Related News