രാജ്യത്തെ സമ്പൂർണ ഭരണഘടന സാക്ഷരത നേടുന്ന ആദ്യ ജില്ലയായി കൊല്ലം ; പ്രഖ്യാപനം ഇന്ന്

  • 13/01/2023

രാജ്യത്തെ സമ്പൂർണ ഭരണഘടന സാക്ഷരത നേടുന്ന ആദ്യ ജില്ലയെന്ന നേട്ടം കൈവരിച്ച് കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുന്നത്. പ്രഖ്യാപനം ഇന്നുണ്ടാകും. 

ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാർക്കാണ് ഭരണഘടനാ സാക്ഷരത നൽകാൻ ലക്ഷ്യമിട്ടത്.90 ശതമാനത്തിലധികം പേർക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയിൽ പൂർത്തീകരിച്ചിരുന്നു. 

10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്ന് ‘ദി സിറ്റിസൺ’ കാമ്പെയിനിലൂടെയാണ് സമ്പൂർണ ഭരണഘടനാ സാക്ഷരത പദ്ധതി പൂർത്തീകരിച്ചത്.

 

Related News