ആർത്തവ അവധി പ്രഖ്യാപിച്ച് കുസാറ്റ് ; കേരളത്തിൽ ഇതാദ്യം

  • 14/01/2023

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. ഇത്തരത്തിൽ അവധി പ്രഖ്യാപിക്കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് കുസാറ്റ്. 

 ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവില്‍ 75% ഹാജരുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ ഇതിലും കുറവാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണു പതിവ്. എന്നാല്‍, ആര്‍ത്തവ അവധിക്ക് ഇതാവശ്യമില്ല. പകരം അപേക്ഷ മാത്രം നല്‍കിയാല്‍ മതി. 

കഴിഞ്ഞമാസം എംജി സർവകലാശാല വിദ്യാർത്ഥികൾക്ക് 60 ദിവസം പ്രസവാവധി അനുവദിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നത്. 

Related News