വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു പിടിച്ചു

  • 14/01/2023

വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു പിടികൂടി. പടിഞ്ഞാറത്തറ നടമ്മൽ ഭാ​ഗത്താണ് കടുവയെ കണ്ടത്. 
കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനം, പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം.

വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയിരുന്നു. എന്നാൽ വയനാട് പുതുശ്ശേരി  വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവയാണോയെന്ന് ഇതെന്ന് സ്ഥിരീകരണമില്ല. കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും.

Related News