കാസർഗോഡ് വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

  • 14/01/2023

കാസർഗോഡ് വായോധികൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തൃക്കരിപ്പൂരിലാണ് സംഭവം. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്.  വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവമുണ്ടായത്. തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനുമാണ് മരിച്ച ഭാസ്‌കര പൊതുവാൾ. 

Related News