എല്‍ജിബിടിക്യൂ വിഭാഗക്കാരെ അം​ഗീകരിക്കാനാവില്ല ; കെ എം ഷാജി

  • 14/01/2023


കോഴിക്കോട്:  എല്‍ജിബിടിക്യൂ വിഭാഗക്കാരെ അം​ഗീകരിക്കാൻ കഴിയില്ലെന്ന്  മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. എല്‍ജിബിടിക്യു എന്ന ടേം പോലും അപകടമാണെന്നും അവര്‍ ഏറ്റവും മോശമാണെന്നുമാണ് ഷാജിയുടെ വാദം. 

എല്‍ജിബിടിക്യു എന്ന് കേള്‍ക്കുമ്പോള്‍ വലിയ എന്തോ കാര്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ഇത് നാട്ടിന്‍ പുറത്തെ തല്ലിപ്പൊളി പണിയാണ്.  അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഷാജി പറഞ്ഞു. സ്വവര്‍ഗരതിയെ കളര്‍ഫുള്‍ ആക്കാനും സമൂഹത്തില്‍ അരാചകത്വം ഉണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മതവിശ്വാസത്തിനെതിരാണെന്നും  കെ എം ഷാജി പറഞ്ഞു.സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ 'ടീച്ചര്‍' എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെയും കെ എം ഷാജി പരിഹസിച്ചു.

 പ്രകൃതിയുടെ ഏറ്റവും മനോഹാരിത എന്നത് ആണും പെണ്ണും എന്ന രീതിയാണെന്നും ഈ വ്യത്യസ്തത ഒരു സൗന്ദര്യമാണെന്നുമാണ് കെ എം ഷാജി പറയുന്നത്. മനുഷ്യരില്‍ മാത്രമല്ല ജെന്‍ഡര്‍ ഉള്ളത്. ഒരു ചെടിയെടുത്താല്‍ അതില്‍ ആണും പെണ്ണും ഉണ്ട്. സര്‍ക്കാര്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും ഷാജി വിമർശിച്ചു. 

Related News