കേന്ദ്രം കേരളത്തെ ഒതുക്കാൻ ശ്രമിക്കുന്നു ; മുഖ്യമന്ത്രി

  • 14/01/2023

പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഒതുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കാന്‍ നോക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും തുറന്നടിച്ചു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജാഥ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും ജാഥ.

Related News