റോഡ് മുറിച്ചുകടക്കവേ ബസിടിച്ച് വിദ്യാർഥിനി മരിച്ചു

  • 14/01/2023

ആലപ്പുഴ ∙ റോഡ് മുറിച്ചു കടക്കവേ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. കോമളപുരത്താണ് സംഭവം . ആലപ്പുഴ മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടിൽ സിയാദിന്റെ മകൾ ഷഫ്ന (15) ആണ് മരിച്ചത്. 

കോമളപുരത്ത് ട്യൂഷന് എത്തിയതായിരുന്നു ഷഫ്ന. സ്വകാര്യ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരിച്ചെന്നു പൊലീസ് പറഞ്ഞു.കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ഷഫ്ന.

Related News