വയനാട്ടിൽ വീണ്ടും ഭീതി പടർത്തി കടുവ ; മാനന്തവാടിയിൽ പശുക്കിടാവിനെ കൊന്നു

  • 15/01/2023

വയനാട്ടിലെ ജനങ്ങൾക്കിടയിൽ വീണ്ടും ഭീതി പടർത്തി കടുവയുടെ ആക്രമണം. മാനന്തവാടിയില്‍ കടുവ പശുക്കിടാവിനെ കൊന്നതോടെയാണ് പ്രദേശവാസികൾക്കിടയിൽ ഭീതി പടർന്നത്. രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചയോടെയാണ് പിലാക്കാവ് മണിയൻകുന്ന് നടുതൊട്ടിയിൽ ഉണ്ണിയുടെ 2 വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നത്.

പശുക്കിടാവിനെ വീടിന് സമീപത്തെ എസ്റ്റേറ്റിൽ മേയാൻ വിട്ടതായിരുന്നു. ഇതേ പ്രദേശത്ത് അടുത്തിടെ മറ്റൊരു പശുവിനേയും ആടിനേയും കടുവ കൊന്നിരുന്നു. വീണ്ടും കടുവയുടെ ആക്രമണമുണ്ടായതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ഇതോടെ പിലാക്കാവ് മേഖലയിൽ 2 മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണം മൂന്നായി. 
 

Related News