സിമ്പിൾ ആന്റ് ഹമ്പിൾ ; ഫുട്പാത്തിലെ കടലാസ് കഷണങ്ങൾ പെറുക്കി മാറ്റി മോഹൻലാൽ

  • 15/01/2023

പകരംവയ്ക്കാനില്ലാത്ത അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് മോഹൻലാൽ. ഏത് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാനുളള ജന്മസിദ്ധ കഴിവ് ലഭിച്ചിട്ടുളള അപൂർവ്വം അഭിനേതാക്കളിലൊരാൾ. സാമൂഹിക ഇടപെടലുകളിലൂടെയും മറ്റും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട് അദ്ദേഹം. ഇപ്പോഴിതാ അത്തരത്തിലൊരു കാര്യമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

വിദേശത്ത് എവിടെയോ നിന്നുള്ളതാണ് വീഡിയോ. മോഹൻലാലിന്റെ ഫാൻസ്  പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. കാറിൽ നിന്നും ഇറങ്ങി വരുന്ന മോഹൻലാൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങൾ കാണുകയും ഒരുമടിയും കൂടാതെ ഉടൻ തന്നെ അവ പെറുക്കി മാറ്റുകയും ചെയ്യുന്നു. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. "ഇത് ശരിക്കും ഒരു പാഠമാണ്.....അദ്ദേഹം എപ്പോഴും ഡൗൺ ടു എർത്താണ്, ബഹുമാനം മാത്രം, അതെ, ഒരു സമ്പൂർണ്ണ നടൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇന്ത്യൻ സിനിമയിലെ തന്നെ താരമായ അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നുളള ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ ഫാൻസിനു മാത്രമല്ല, എല്ലാവർക്കും ഒരുപോലെ മാതൃകാപരമാണ്.

Related News