ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ചുവേദനയെത്തുടർന്ന് മകൻ മരിച്ചു ; വിവരമറിഞ്ഞ് അമ്മ കുഴഞ്ഞുവീണ് മരിച്ചു

  • 15/01/2023

കോഴിക്കോട് : കോഴി‍ക്കോട്  അത്തോളിയില്‍ ഷട്ടില്‍ കളിയ്ക്കിടെ നെഞ്ചുവേദന വന്ന് മകൻ മരിച്ചു. വിവരമറിഞ്ഞ അമ്മയും കുഴഞ്ഞുവീണ് മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മരിച്ചത്. 

ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളർന്നുവീണ അമ്മ നഫീസ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി മൂന്ന് മണിക്കൂറിനിടെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്.

Related News