ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

  • 15/01/2023

കോട്ടയം : ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. നഴ്സായ രശ്മി രാജ് (33) മരിച്ച കേസിലാണ് സംക്രാന്തിയിലെ പാർക്ക് മലബാർ (മലബാർ കുഴിമന്തി) ഹോട്ടൽ ഉടമ കാസർകോട് കോയിപ്പടി സ്വദേശി ലത്തീഫ് അറസ്റ്റിലായത്.

രശ്മിയുടെ മരണത്തെത്തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു. കർണാടകയിലെ ബെംഗളൂരുവിന് അടുത്ത് കമ്മനഹള്ളിയിൽനിന്നുമാണ്  ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ എം.സി.പവനൻ, സിപിഒമാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.ഹോട്ടലിലെ പാചകക്കാരൻ സിറാജുദ്ദീൻ നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Related News