കടുവാ ഭീതി ; പിലാക്കാവിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു

  • 16/01/2023

മാനന്താവാടിയിലെ കടുവാ ഭീതിയെത്തുടർന്ന് പിലാക്കാവിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു.  പൊൻമുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളിൽ ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പിലാക്കാവിൽ രണ്ട് ദിവസം തുടർച്ചയായി കടുവയിറങ്ങിയിരുന്നു. കടുവയുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകുമെന്നതിനാൽ ജീവഭയത്തിലാണ് നാട്ടുകാർ കഴിയുന്നത്.

പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കടുവയുടെ സാന്നിധ്യത്തെത്തുടർന്ന് നേരത്തെ വിവിധയിടങ്ങളിലായി വനം വകുപ്പ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു.

Related News