സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ; പുതിയ നീക്കവുമായി ഗതാ​ഗത വകുപ്പ്

  • 16/01/2023

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പുതിയ നീക്കവുമായി ​ഗതാ​ഗത വകുപ്പ്. ഇതിനായി പ്രത്യേക നമ്പർ ഏർപ്പെടുത്താനാണ് നീക്കം. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും. 

നിലവിൽ സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്നത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ കൈവശം കൃത്യമായ കണക്കില്ല. 
പദ്ധതി പ്രകാരം പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യാനാണ് തീരുമാനം. ഉത്തരവ് ഇറങ്ങി കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരിയസിലേക്ക് റീ- രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങൾ പുതിയ സീരിയസിലാകും പുറത്തിറങ്ങുക.

Related News