വാക്കൊന്ന്, പ്രവൃത്തി മറ്റൊന്ന് ;നേതാക്കളെ വിമർശിച്ച് ജി. സുധാകരൻ

  • 16/01/2023

ആലപ്പുഴ: വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന്  മുൻമന്ത്രി ജി. സുധാകരൻ. ലഹരിക്കെതിരെ പ്രസംഗിക്കുകയും അവർ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന സമൂഹമാണിത്. കലയും സംസ്കാരവും ചേർന്നതാണ് രാഷ്ട്രീയം. എന്നാൽ ഇപ്പോൾ അത് ദുഷിച്ചുപോയെന്നും ജി. സുധാകരൻ തുറന്നടിച്ചു. ആലപ്പുഴയിൽ സി.പി.എം. നേതാക്കൾ ഉൾപ്പെട്ട നിരോധിത പുകയില ഉത്പന്നക്കടത്തിന്റെ പശ്ചാത്തലാണ് സുധാകരന്റെ വിമർശനം.

'അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിച്ചാൽ പോരാ. അഴിമതി കാണിക്കാതിരിക്കുകയും കാണിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും ഭരണഘടനാപരമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ശിക്ഷകൊടുക്കുകയും വേണം. ലഹരിയ്ക്കെതിരായി പ്രസംഗിക്കുകയും ലഹരിവസ്തുക്കൾ വിൽക്കുകയും ചെയ്യുന്നത് തമാശയായി മാറിയിരിക്കുകയാണ്', സുധാകരൻ പറഞ്ഞു.

Related News