അഞ്ചാംപനി ; നാദാപുരത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കി

  • 16/01/2023

കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഇതുവരെ ഇരുപത്തിനാലു പേർക്ക് രോഗം ബാധിച്ചതായാണ് വിവരം. നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്. ദിനംപ്രതി രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം 65 പേർ നാല് കേന്ദ്രങ്ങളിൽ നിന്നായി വാക്സിൻ സ്വീകരിച്ചിരുന്നു. ഇനി 340 പേർ വാക്സിൻ സ്വീകരിക്കാൻ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാർഡുകൾ തോറും മൂന്നു ദിവസമായി ബോധവത്കരണം പുരോഗമിക്കുകയാണ്. 

Related News