പാലാ ന​ഗരസഭയിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി തർക്കം

  • 16/01/2023

കോട്ടയം: പാലാ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. ഇതെച്ചൊല്ലി സിപിഐഎമ്മും കേരള കോണ്‍ഗ്രസും എമ്മും തമ്മിലുളള തര്‍ക്കം രൂക്ഷമായി. സ്ഥാനാര്‍ഥിയെ സിപിഐഎം തന്നെ തീരുമാനിക്കുമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എ വി റസല്‍ പറഞ്ഞത്. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഐഎം തീരുമാനം

എന്നാൽ ബിനുവിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എം  എതിര്‍പ്പ് പ്രകടിപ്പിച്ചു. ബിജെപിയില്‍ നിന്നും സിപിഐഎമ്മില്‍ ചേര്‍ന്ന വ്യക്തിയാണ് ബിനു പുളിക്കക്കണ്ടം. ഇതുകൂടാതെ കേരളാ കോണ്‍ഗ്രസ് അംഗത്തെ നഗരസഭയില്‍ വെച്ച് മര്‍ദ്ദിച്ചുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്. ഈ സംഭവത്തില്‍ ബിനുവിനെതിരെ കേസും നിലവിലുണ്ട്. അതുകൊണ്ട് ബിനുവിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കേരളാ കോണ്‍ഗ്രസ് എം നിലപാട്.

Related News