പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് മലപ്പുറത്ത് കുട്ടിക്ക് ക്രൂരമർദനം

  • 16/01/2023

മലപ്പുറം∙: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് മലപ്പുറത്ത് കുട്ടിക്ക് ക്രൂരമർദനം.  പെരിന്തല്‍മണ്ണയിലാണ് 12 വയസ്സുകാരന് മർദനമേറ്റത്. ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്ഥലം ഉടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും മോഷണക്കുറ്റമാരോപിച്ച് ചവിട്ടിയെന്നും കുട്ടി പറഞ്ഞു.

 കാലിന്റെ എല്ല് പൊട്ടിയ കുട്ടി ചികില്‍സയിലാണ്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.‌

Related News