കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ; അസ്വാസ്ഥമുണ്ടായത് മയോണൈസ് കഴിച്ച ശേഷം

  • 16/01/2023

പാപ്പിനിശ്ശേരി∙ കണ്ണൂർ 7 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പൊറോട്ട, ചിക്കൻ, മയോണൈസ് എന്നിവ കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം പങ്കുവച്ചു കഴിച്ചതിനെത്തുടർന്നാണ് കുട്ടികൾക്ക് അസ്ഥാസ്ഥ്യം ഉണ്ടായത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട കുട്ടികൾ ചികിത്സ തേടുകയായിരുന്നു. വിദ്യാർഥികളെ പാപ്പിനിശ്ശേരി സിഎച്ച്സിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെയൊന്നും നില ഗുരുതരമല്ല.

Related News