വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കാർ ; വിജ്ഞാപനമിറക്കി ആ​രോ​ഗ്യവകുപ്പ്

  • 16/01/2023

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർന്ധമാക്കി. ഇത് സംബന്ധിച്ച് ആരോ​ഗ്യവകുപ്പ് ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തുമെല്ലാം മാസ്ക് ധരിക്കണം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം കേരളത്തിലില്ലെന്നും ജാ​ഗ്രത ആവശ്യമാണെന്നുമാണ് ആരോ​ഗ്യവകുപ്പിന്റെ നിർദേശം. 

  കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. 

Related News